മുംബൈ: കാനറ ബാങ്ക് അടിസ്ഥാന പലിശനിരക്കായ എംസിഎല്‍ആര്‍ 0.75% വരെ താഴ്ത്തി. ഏഴിനു പ്രാബല്യത്തില്‍ വരും. ഒരു വര്‍ഷ നിരക്ക് 9.15% ആയിരുന്നത് 8.45% ആയി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിന്നാലെ കൂടുതല്‍ ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തിയിരുന്നു.

പൊതുമേഖലാ ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനാറ ബാങ്ക് തുടങ്ങിയവയാണ് പലിശ നിരക്ക് കുറച്ചത്. 0.38 ശതമാനം മുതല്‍ 0.90 ശതമാനം വരെയാണ് പലിശ നിരക്കിലെ ഇളവ്. സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ, എച്ച്ഡിഎഫ്സി യെസ് ബാങ്ക് എന്നിവയും പലിശ നിരക്ക് കുറച്ചിരുന്നു.