മുംബൈ: വരവില്‍ കവിഞ്ഞ സ്വത്ത് നിയമവിധേയമാക്കാന്‍ സഹായം ചെയ്തുകൊടുത്ത ആദായ നികുതി വകുപ്പ് ഉദ്ദ്യോഗസ്ഥനും ഭാര്യക്കുമെതിരെ കേസ്. ഇന്‍കം ടാക്സ് അഡീഷണല്‍ കമ്മീഷണര്‍ വിവേക് ബട്ര, ഭാര്യ പ്രിയങ്ക എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവര്‍ക്ക് പുറമെ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, മറ്റ് രണ്ട്സ്ഥാപന മേധാവികള്‍ എന്നിവര്‍ക്കെതിരെയും അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമാനുസൃതമല്ലാത്ത ആറ് കോടി രൂപ 6 കോടി രൂപ ആദായ നികുതി വകുപ്പ് ഉദ്ദ്യോഗസ്ഥരുടെ സഹായത്താടെ വ്യാജരേഖ ചമച്ച് നിയമവിധേയമാക്കിക്കൊടുത്തുവെന്നാണ് ആരോപണം. പത്തിടങ്ങളില്‍ റെയ്ഡ് നടത്തിയാണ് സി.ബി.ഐ സംഘം ഇതിനാവശ്യമായ തെളിവുകള്‍ ശേഖരിച്ചത്.