സര്‍ക്കാര്‍ നിയമിച്ച പുതിയ ബോര്‍ഡ് ഈ നിര്‍ദ്ദേശമടക്കമുളള പുനരുദ്ധാരണ പാക്കേജ് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് മുന്‍പാകെ ഉടന്‍ സമര്‍പ്പിക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.
ദില്ലി: വന്‍ കടക്കെണിയില്‍ അകപ്പെട്ട് പ്രതിസന്ധിയിലായ ഐഎല്‍ ആന്‍ഡ് എഫ്എസിനെ (ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡ്) വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. കമ്പനിയുടെ മുഴുവന്‍ ഷെയറുകളും സ്വകാര്യ മേഖലയിലെ ഏതെങ്കിലും വലിയ ഗ്രൂപ്പിന് കൈമാറാനാണ് സര്‍ക്കാര്‍ നീക്കം.
സര്‍ക്കാര്‍ നിയമിച്ച പുതിയ ബോര്‍ഡ് ഈ നിര്‍ദ്ദേശമടക്കമുളള പുനരുദ്ധാരണ പാക്കേജ് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് മുന്‍പാകെ ഉടന്‍ സമര്‍പ്പിക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. 53,000 കോടി രൂപയുടെ മൊത്തം കടബാധ്യതയാണ് കമ്പനിക്കുളളത്. കമ്പനിയെ മൊത്തത്തില്‍ കൈമാറാന്‍ കഴിയാത്ത സാഹചര്യത്തില്‍ കമ്പനിയുടെ വിവിധ ബിസിനസുകള്‍ ഓരോ വിഭാഗമായി തിരിച്ച് വില്‍ക്കാനും നിര്‍ദ്ദേശമുണ്ട്.
