ദില്ലി: രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പാക്കുന്നതില്‍ കാലതാമസം ഉണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ചരക്ക് സേവന നികുതി നടപ്പാക്കുന്ന തീയതി ജൂലൈ ഒന്നില്‍ നിന്ന് മാറ്റുമെന്ന അഭ്യൂഹത്തിന് അടിസ്ഥാനമില്ലെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് അദിയ അദിയ ട്വീറ്റ് ചെയ്തു. ഒരു രാജ്യം ഒരു നികുതി എന്നതിലേക്ക് ദിവസങ്ങള്‍ മാത്രമാണ് അകലമെന്നും അദിയ വ്യക്തമാക്കി. 

പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ ജിഎസ്ടി നടപ്പാക്കുന്നത് നീട്ടിവയ്ക്കണം എന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ബംഗാള്‍ നിയമസഭയില്‍ ജിഎസ്ടി ബില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. എല്ലാ ഇനങ്ങളുടെ നികുതി നിശ്ചയിക്കാത്തതും ജിഎസ്ടി വൈകുമെന്നതിന് കാരണമായി വിലയിരുത്തിയിരുന്നു.