Asianet News MalayalamAsianet News Malayalam

ജിഎസ്‌ടി അനുബന്ധ ബില്ലുകള്‍ക്ക് അംഗീകാരമായി

centre cabinet approves gst bills
Author
First Published Mar 20, 2017, 7:25 AM IST

ദില്ലി: ജി എസ് ടി അനുബന്ധ ബില്ലുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മണി ബില്ലായി കേന്ദ്ര സര്‍ക്കാര്‍ ഈ ആഴ്ച്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മണി ബില്ലായി അവതരിപ്പിക്കുന്നതിനാല്‍ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം നല്‍കിയാല്‍ മതി. കേന്ദ്ര ജിഎസ്‌ടി, സംസ്ഥാനാന്തര ജിഎസ്‌ടി, കേന്ദ്രഭരണ പ്രദേശങ്ങളിലെ ജിഎസ്‌ടി, നഷ്ടപരിഹാര ബില്ലുകള്‍ എന്നിവയ്ക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. സംസ്ഥാന ജിഎസ്‌ടി സംസ്ഥാന നിയമസഭകളാണ് പാസാക്കേണ്ടത്. ഈ ബില്ലുകള്‍ക്കെല്ലാം ധനമന്ത്രിമാരുടെ കൂട്ടായ്മയായ ജിഎസ്‌ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. ജിഎസ്‌ടി നടപ്പിലാക്കാന്‍ നേരത്തെ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. ജൂലൈ ഒന്ന് മുതല്‍ ചരക്ക് സേവന നികുതി നടപ്പിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ഏതൊക്കെ ഉത്പന്നങ്ങള്‍ ഏതൊക്കെ നികുതി സ്ലാബുകള്‍ക്ക് കീഴില്‍ വരുമെന്ന കാര്യം ഈ മാസം 31ന് ചേരുന്ന ജിഎസ്‌ടി കൗണ്‍സില്‍ യോഗം തീരുമാനമെടുക്കും.

Follow Us:
Download App:
  • android
  • ios