ദില്ലി: വിമാന യാത്രികർക്ക് ആശ്വസിക്കാൻ വകയുള്ള തീരുമാനമാണു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനിന്നു വരുന്നത്. ടിക്കറ്റുകള്‍ റദ്ദാക്കുന്നതിനു കൃത്യമായ നിരക്കുകള്‍ ഇപ്പോള്‍ ഇല്ല. 1500 രൂപ മുതല്‍ മുഴുവന്‍ നിരക്കും യാത്രക്കാര്‍ക്ക് നഷ്ടപ്പെടുകയാണു ചെയ്യുന്നത്. ഈ സ്ഥിതിക്കു മാറ്റം വരുത്തുന്ന നിർദേശമാണ് വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശങ്ങളില്‍ ഏറെ ശ്രദ്ധേയം.

ടിക്കറ്റ് റദ്ദാക്കുമ്പോള്‍ എയര്‍പോര്‍ട്ട് ചാര്‍ജ്, സര്‍വ്വീസ് ടാക്‌സ് എന്നിവ ഉള്‍പ്പെടുത്താതെ മുഴുവൻ തുകയും യാത്രക്കാരനു തിരിച്ചു നല്‍കണം.
ടിക്കറ്റ് റദ്ദാക്കുന്നവർക്ക് 15 ദിവസത്തിനകം അടച്ച തുക തിരികെ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരന് ഏതെങ്കിലും സാഹചര്യത്തില്‍ യാത്ര നിഷേധിക്കുകയാണെങ്കില്‍ വിമാനക്കമ്പനി നൽകേണ്ട നഷ്ടപരിഹാരത്തുക 10000 ആക്കി ഉയർത്തും.
24 മണിക്കൂറിനുള്ളിൽ പകരം വിമാനത്തിൽ യാത്രാസൗകര്യം ഏർപ്പെടുത്തിയില്ലെങ്കിൽ 20000 രൂപ വരെ നഷ്ടപരിഹാരം നൽകേണ്ടിവരും.
അനുവദനീയ പരിധിയായ 15 കിലോയിൽ കൂടുതൽ ലഗേജ് കൊണ്ടുപോകുന്നവർക്ക് കിലോയ്ക്ക് 300 രൂപയാണ് എയർ ഇന്ത്യ ഒഴികെയുള്ള വിമാനക്കമ്പനികള്‍ നിലവിൽ ചുമത്തുന്നത്. ഇത് കിലോയ്ക്കു രൂപയാക്കി കുറയ്ക്കും.

ഇക്കാര്യങ്ങളിൽ എല്ലാതലങ്ങളിലും അഭിപ്രായം തേടിയശേഷം വിശദമായ സർക്കുലർ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉടൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.