കോഴിക്കോട്: ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചര്‍ച്ചയില്‍ ഒരു കിലോ കോഴിയിറച്ചി 170 രൂപയ്ക്കും ഒരു കിലോ ജീവന്‍ കോഴി 110 രൂപയ്ക്കും വില്‍ക്കാന്‍ ധാരണയായതായി വ്യാപാരി വ്യവസായി ഏകോപന സമിതി. ഈ വില കടകളില്‍ പ്രദര്‍ശിപ്പിക്കും. സാധാരണ ജനങ്ങളുടെ പോഷക ഗുണമുള്ള ആഹാരമാണ് കോഴിയിറച്ചിയെന്നും ഇത് മാര്‍ക്കറ്റില്‍ കിട്ടാതാക്കാനുള്ള ശ്രമത്തെ എതിര്‍ക്കുമെന്നും സംഘടന അറിയിച്ചു. പാവപ്പെട്ടവരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണം. കോഴിയിറച്ചി വിലയില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമം കൈയ്യിലെടുത്ത് കടകള്‍ ആക്രമിക്കന്നത് അവസാനിപ്പിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.