ഇറക്കുമതിത്തീരുവ; ട്രംപിന് ചൈനയുടെ മറുപടി

First Published 2, Apr 2018, 10:03 PM IST
China against Trump
Highlights
  • ഇറക്കുമതിത്തീരുവ; ട്രംപിന് ചൈനയുടെ മറുപടി

ചൈനീസ് സ്റ്റീല്‍, അലുമിനിയം തുടങ്ങിയ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക നികുതി ഏര്‍പ്പെടുത്തുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 128 ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തി ചൈന. 25 ശതമാനത്തോളം അധിക തീരുവയാണ് ചൈന ചുമത്തിയിരിക്കുന്നത്. നടപടി തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൈന അറിയിച്ചു. യുഎസില്‍ നിന്ന് ഏകദേശം മൂന്നു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിയാണ് ചൈനയില്‍ നടക്കുന്നത്.

പഴങ്ങള്‍, കുരുക്കള്‍, വൈന്‍, സ്റ്റീല്‍ ട്യൂബ് തുടങ്ങിയ 120 ഉല്‍പന്നങ്ങള്‍ക്ക് 15 ശതമാനവും പന്നിയിറച്ചി ഉള്‍പ്പെടെ എട്ട് ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനവും നികുതി ഏര്‍പ്പെടുത്താനാണ് സ്റ്റേറ്റ് കൗണ്‍സിലിന്റെ കസ്റ്റം താരിഫ് കമ്മീഷന്‍ തീരുമാനമെടുത്തത്. നികുതി ഈടാക്കുന്ന 128 അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ പട്ടിക ചൈന പുറത്തിറക്കിയിരുന്നു.

 

loader