ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ 6.4 ശതമാനമായിരുന്നു ചൈനീസ് സമ്പദ്‍വ്യവസ്ഥയുടെ വളര്‍ച്ച നിരക്ക്. രണ്ടാം പാദത്തില്‍ വളര്‍ച്ച നിരക്ക് 6.5 ശതമാനമായിരുന്നു. 

ബെയ്ജിംഗ്: കഴിഞ്ഞ 28 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജിഡിപി വളര്‍ച്ച നിരക്കാവും 2018 ല്‍ ചൈനയില്‍ രേഖപ്പെടുത്താന്‍ പോകുന്നതെന്ന് ബിബിസി അടക്കമുളള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുടെ തീരുവകള്‍ ഏല്‍പ്പിക്കുന്ന ആഘാതവും ആഭ്യന്തര ആവശ്യകതകള്‍ ദുര്‍ബലമാകുന്നതുമാണ് ചൈനയുടെ വളര്‍ച്ച നിരക്കില്‍ ഇടിവുണ്ടാകാന്‍ കാരണം. 

ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ 6.4 ശതമാനമായിരുന്നു ചൈനീസ് സമ്പദ്‍വ്യവസ്ഥയുടെ വളര്‍ച്ച നിരക്ക്. രണ്ടാം പാദത്തില്‍ വളര്‍ച്ച നിരക്ക് 6.5 ശതമാനമായിരുന്നു. 2009 ലെ സാമ്പത്തിക മാന്ദ്യത്തിന്‍റെ സമയത്തുണ്ടായ തളര്‍ച്ചയ്ക്ക് സമാനമാണ് ചൈനീസ് സമ്പദ്‍വ്യവസ്ഥയിലെ ഇപ്പോഴത്തെ സ്ഥിതിയെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

2018 ലെ ചൈനയുടെ മൊത്ത ആഭ്യന്തര വളര്‍ച്ച (ജിഡിപി) 6.6 ശതമാനമായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 1990 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കാവുമിത്.