തൂത്തുക്കുടി കാമരാജര്‍ തുറമുഖമാണ് ഏറ്റവും മികച്ച വളര്‍ച്ച നിരക്ക് പ്രകടിപ്പിച്ചത്. 19.66 ശതമാനമാണ് തൂത്തുക്കുടി തുറമുഖത്തിന്‍റെ വളര്‍ച്ച നിരക്ക്. രാജ്യത്തെ മേജര്‍ തുറമുഖങ്ങളുടെ മൊത്തം വളര്‍ച്ച നിരക്ക് 5.12 ശതമാനം മാത്രമാണ്.

കൊച്ചി: ചരക്ക് ഗതാഗത വളര്‍ച്ച നിരക്കില്‍ കൊച്ചി തുറമുഖത്തിന് രാജ്യത്ത് രണ്ടാം സ്ഥാനം. രാജ്യത്തെ 13 മേജര്‍ തുറമുഖങ്ങളുടെ പട്ടികയിലാണ് കൊച്ചിക്ക് രണ്ടാം സ്ഥാനം ലഭിച്ചത്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള കാലയിളവില്‍ 11.51 ശതമാനം വളര്‍ച്ച നേടിയാണ് കൊച്ചി രണ്ടാം സ്ഥാനം നേടിയെടുത്തത്.

തൂത്തുക്കുടി കാമരാജര്‍ തുറമുഖമാണ് ഏറ്റവും മികച്ച വളര്‍ച്ച നിരക്ക് പ്രകടിപ്പിച്ചത്. 19.66 ശതമാനമാണ് തൂത്തുക്കുടി തുറമുഖത്തിന്‍റെ വളര്‍ച്ച നിരക്ക്. രാജ്യത്തെ മേജര്‍ തുറമുഖങ്ങളുടെ മൊത്തം വളര്‍ച്ച നിരക്ക് 5.12 ശതമാനം മാത്രമാണ്. 

പാരദ്വീപ്(11.12 ശതമാനം), ഹാല്‍ദിയ(10.07 ശതമാനം), കണ്ട്‍ല ദീന്‍ദയാല്‍(10.03) വിശാഖപട്ടണം എന്നിവയാണ് തൂത്തുക്കുടിയെയും കൊച്ചിയെയും കൂടാതെ വളര്‍ച്ച നിരക്ക് പ്രകടിപ്പിച്ച മറ്റ് തുറമുഖങ്ങള്‍. മൊത്തം ഒന്‍പത് തുറമുഖങ്ങളാണ് വളര്‍ച്ച പ്രകടിപ്പിച്ചത്. 

343.26 മില്യണ്‍ ടണ്‍ ചരക്കാണ് മേജര്‍ തുറമുഖങ്ങള്‍ കൈകാര്യം ചെയ്തത്. പോയ വര്‍ഷം ഇതേകാലയിളവില്‍ മൊത്തം കൈകാര്യം ചെയ്തത് 326.54 മില്യണ്‍ ടണ്‍ ചരക്കാണ്. കൊച്ചി 15.91 മില്യണ്‍ ടണ്‍ ചരക്കാണ് കൈകാര്യം ചെയ്തത്. സെപ്റ്റംബറില്‍ മാത്രം കൊച്ചിയിലൂടെ കടന്നുപോയത് 27.65 ലക്ഷം ടണ്‍ ചരക്ക്. ചരക്ക് കൈമാറ്റ വളര്‍ച്ച നിരക്ക് മുന്‍ വര്‍ഷത്തേക്കാള്‍ 18.55 ശതമാനം കൂടുതലാണ്.