രാജീവ് മേത്തയുടെ ശമ്പളം 8.78 കോടി
ദില്ലി: ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികളിലൊന്നായ കൊഗ്നിസെന്‍റ് പ്രസിഡന്‍റ് രാജീവ് മേത്തയുടെ ശമ്പളം വര്‍ധിപ്പിച്ചു. 8.78 കോടി രൂപയാണ് മേത്തയുടെ പുതുക്കിയ വാര്‍ഷിക ശമ്പളം. 60.81 കോടി രൂപയാണ് അദ്ദേഹത്തിന്‍റെ ഓഹരികളിലെ വിഹിതം.
ശമ്പള വര്‍ധനയ്ക്കൊപ്പം മേത്തയുടെ തൊഴില്‍ കരാറിലും സ്ഥാപനം പുതുതായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ച്ച മുന്‍പാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ശമ്പളം പ്രഖ്യാപിച്ചത്. 15 കോടി ആയിരുന്നു വാര്‍ഷിക ശമ്പളമായി പ്രഖ്യാപിച്ചത്. മുന്‍ വര്‍ഷത്തെ ശമ്പളം തന്നെ വര്‍ദ്ധനവില്ലാതെ പുനര്‍ നിശ്ചയിക്കുകയായിരുന്നു.
