ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗത്ത് ഇപ്പോള്‍ 4.5 ലക്ഷം കോടി രൂപയുടെ വിറ്റുവരവുളളതാണ്. 

ദില്ലി: ഇരുപത് വര്‍ഷം പഴക്കമുളള വാണിജ്യ വാഹനങ്ങള്‍ നിരോധിക്കുന്നതിനുളള നയത്തിന്മേല്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‍കരി. വാണിജ്യ വാഹന നിരോധന നയം രാജ്യത്ത് നടപ്പിലായാല്‍ ഇന്ത്യയിലെ വാഹന നിര്‍മ്മാണ രംഗം കുതിച്ചുയരുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. 

പഴയ വാഹനങ്ങള്‍ റീസൈക്കിള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്റ്റീല്‍, അലൂമിനിയം, പ്ലാസ്റ്റിക്ക് എന്നിവ പുതിയ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്നതിനാല്‍ രാജ്യത്തെ വാഹന നിര്‍മ്മാണത്തിന്‍റെ ചെലവ് കുറയ്ക്കാന്‍ ഇത് സാഹായകരമാകും. ഇത് പുതിയ വാഹനങ്ങളുടെ വില 20 മുതല്‍ 30 ശതമാനം വരെ ഇടിയാന്‍ കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗത്ത് ഇപ്പോള്‍ 4.5 ലക്ഷം കോടി രൂപയുടെ വിറ്റുവരവുളളതാണ്. കാര്‍ബണ്‍ പുറം തള്ളല്‍ മാനദണ്ഡങ്ങള്‍ ശക്തമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.