പെന്‍ഷന്‍ വാങ്ങനും ശമ്പളവും പിന്‍വലിക്കാനും മണിക്കൂറുകളോളം പേപ്പറുമായി ഇനി ട്രഷറികളില്‍ കാത്തു നില്‍ക്കേണ്ട. കേരളത്തിലെ ഏത് ട്രഷറികളിലുമുള്ള പണം എവിടെയിരുന്നുവേണമെങ്കിലും പിന്‍വലിക്കാം. കോര്‍ ബാങ്കിംഗ് സംവിധാനം വരുന്നതോടെ ഇത്തരം നിരവധി സൗകര്യങ്ങളാണ് ട്രഷറികള്‍ വാഗ്ദാനം ചെയ്യുന്നത്. സാങ്കേതിക വിദ്യാ രംഗത്ത് ട്രഷറി കൈവരിച്ച നേട്ടം അഭിമാനകരമാണെന്നും ഇപ്പോള്‍ ഏര്‍പ്പെടുത്തിയ ധന മാനേജ്മെന്റ്, സാമ്പത്തിക സുതാര്യത ഉറപ്പാക്കുമെന്നും ചടങ്ങില്‍ ധനമന്ത്രി പറഞ്ഞു. ചടങ്ങില്‍ ട്രഷറിയിലെ മുഖ്യമന്ത്രിയുടെ ദുതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായം വിവിധ അപേക്ഷകരുടെ അക്കൗണ്ടിലേക്ക് ഇ-പെയ്മന്‍റ് വഴി നല്‍കി. കേരളാ പൊലീസിന്റെ സൈബര്‍ ഡോമുമായി ചേര്‍ന്ന് കോര്‍ ബാങ്കിങ് സംവിധാനത്തിന്റെ കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കും.