അസംസ്‌കൃത എണ്ണയുടെ ഇന്ത്യയ്‌ക്കു ബാധകമായ അന്താരാഷ്‌ട്ര വില 2017 ഓഗസ്റ്റ് 07ന് ബാരലിന് 51.04 ഡോളറായി വര്‍ദ്ധിച്ചു. തൊട്ടു മുന്‍ വിപണന ദിവസമായ ഓഗസ്റ്റ് 04-ന് എണ്ണവില ബാരലിന് 50.99 ഡോളറായിരുന്നു. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്‍ ആണ് ഇന്ന് ഈ കണക്ക് പുറത്തു വിട്ടത്.
രൂപ നിരക്കിലും അസംസ്‌കൃത എണ്ണവില ബാരലിന് 3253.35 രൂപയായി വര്‍ദ്ധിച്ചു. 2017 ഓഗസ്റ്റ് 04-ന് എണ്ണവില ബാരലിന് 3248.73രൂപ ആയിരുന്നു. രൂപ- ഡോളര്‍ വിനിയമ നിരക്കില്‍ രൂപയുടെ മൂല്യം 2017 ഓഗസ്റ്റ് 04-ന് 63.71 രൂപയായിരുന്നത് 2017 ഓഗസ്റ്റ് 07-ന് 63.74 രൂപയായി.
