അസംസ്കൃത എണ്ണയ്ക്ക് ബാരലിന് 79.22 ഡോളര്‍

ലണ്ടന്‍: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഇനിയും കുത്തനെ ഉയരും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നത് വന്‍ തിരിച്ചടിയായിരിക്കുകയാണ്. ബാരലിന് 79.22 ഡോളര്‍ എന്ന നിലയില്‍ മൂന്നര വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് വില അസംസ്കൃത എണ്ണയുടെ വിലഎത്തിനില്‍ക്കുന്നത്. 

എണ്ണ കയറ്റുമതിക്ക് ഇറാനു മേല്‍ അമേരിക്ക നിയന്ത്രണം കൊണ്ടുവരുമെന്ന അഭ്യൂഹങ്ങള്‍ പുറത്ത് വന്നതോടെയാണ് വില ഉയര്‍ന്നത്. 2014 നവംബറിന് ശേഷം എണ്ണവില ആദ്യമായാണ് ബാരലിന് 80 ഡോളറിനോട് അടുക്കുന്നത്. എണ്ണ ഉദ്പാതനത്തില്‍ നിയന്ത്രണം കൊണ്ടുവന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാത്രം വില 70 ശതമാനം കൂടിയിരുന്നു.