നിലവില്‍ ധനമന്ത്രിയാണ് പിയുഷ് ഗോയല്‍

ദില്ലി: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് വില കുറഞ്ഞ് നില്‍ക്കുന്നത് മൂലമുളള അധിക നികുതി വരുമാനം രാജ്യത്തിന്‍റെ വിവിധ മേഖലകളുടെ സമഗ്ര വികസനത്തിനാണ് ഉപയോഗിച്ചു പോരുന്നതെന്ന് പിയുഷ് ഗോയല്‍. നിലവില്‍ കേന്ദ്ര ധനമന്ത്രിയുടെ ചുമതല വഹിക്കുന്നത് പിയുഷ് ഗോയലാണ്.

എന്നാല്‍ പ്രെട്രോളിയം വില ഉയര്‍ന്ന് നില്‍ക്കുന്നത് മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യം മനസ്സിലാക്കുന്നുണ്ടെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. വികസന പദ്ധതികള്‍ക്ക് രാജ്യത്ത് വലിയ പ്രാധാന്യമുണ്ട് അതിനാല്‍ അത്തരം നടപടികള്‍ മാറ്റിവെക്കാനാവില്ല. സാധാരണക്കാര്‍ക്കായി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ആശ്വാസം നല്‍കാനുളള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

കല്‍ക്കരി, റെയില്‍വേ, കോര്‍പ്പറേറ്റ് അഫോഴ്സ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന പിയുഷ്, ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ചികിത്സാ ആവശ്യങ്ങള്‍ക്കായി അവധിയില്‍ പ്രവേശിച്ചതിനെതുടര്‍ന്നാണ് ധനവകുപ്പിന്‍റെ ചുമതല മന്ത്രി പിയുഷ് ഗോയലിന് നല്‍കിയത്.