രാജ്യത്തെ എല്ലാ എടിഎമ്മുകളുടെയും ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് ധനകാര്യ മന്ത്രാലയം ഇപ്പോള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ചിലയിടങ്ങിളില്‍ പ്രായോഗികമായ ചില തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ഇക്കാര്യത്തില്‍ എല്ലാ ദിവസവും തനിക്ക് റിപ്പോര്‍ട്ട് ലഭിക്കാറുണ്ട്. ഒരിടത്തും കറന്‍സി ക്ഷാമമില്ല. ദില്ലിയിലിടക്കം പല എടിഎമ്മുകളും കാലിയാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ആവശ്യത്തിലധികം നോട്ടുകള്‍ ബാങ്കുകള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നായിരുന്നു ജെയ്റ്റ്‍ലിയുടെ മറുപടി. ബാങ്കുകള്‍ നേരിട്ടല്ലാതെ മറ്റ് ഏജന്‍സികള്‍ വഴി പണം നിറയ്ക്കുന്ന വിദൂര ദേശങ്ങളിലുള്ള എടിഎമ്മുകളില്‍ ചിലപ്പോള്‍ പണം കിട്ടാത്ത പ്രശ്നങ്ങളുണ്ടാകാമെന്നും അവ ഉടനെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

24,000 രൂപയാണ് ഇപ്പോള്‍ പ്രതിവാരം എ.ടി.എമ്മുകളില്‍ നിന്നും ബാങ്കുകളില്‍ നിന്നും പിന്‍വലിക്കാന്‍ കഴിയുന്നത്. ഫെബ്രുവരി 20 മുതല്‍ ഇത് 50,000 ആയി ഉയര്‍ത്തുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 13ന് ശേഷം പണം പിന്‍വലിക്കലിന് നിയന്ത്രണങ്ങളുണ്ടാവില്ല.