ദില്ലി: പുതുതായി ഇറക്കിയ 500, 2000 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ ചെലവാകുന്ന തുക കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തി. 500 രൂപയ്ക്ക് 2.87 രൂപയ്ക്കും 3.77 രൂപയ്ക്കും ഇടയിലാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. എന്നാല്‍ 2000 രൂപയുടെ നോട്ടിന് 3.54നും 3.77 രൂപയ്ക്ക് ഇടയിലാണ് ചെലവ്. മന്തി അര്‍ജുന്‍ രാം മേഘാവലാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്.
500, 2000 നോട്ടുകളുടെ അച്ചടി ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് മൊത്തം ചെലവ് എത്രയായെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു. 2016 നവംബറില്‍ നോട്ട് നിരോധനം വന്ന ശേഷം ആകെ 12.44 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള പഴയ നോട്ടുകളാണ് റിസര്‍ബ് ബാങ്കിനു ലഭിച്ചത്.
രാജ്യത്തെ 2.18 ലക്ഷം എടിഎമ്മുകളില്‍ 1.98 ലക്ഷം എടിഎമ്മുകളും പുതിയ നോട്ടുകള്‍ക്ക് അനുയോജ്യമായ തരത്തില്‍ പുനക്രമീകരിച്ചുകഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.
