വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന 19 ഉത്പനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. നിലവിലുള്ള പത്ത് ശതമാനത്തില്‍ നിന്നും 20 ശതമാനമായാണ് കസ്റ്റംസ് ഡ്യൂട്ടി ഉയര്‍ത്തിയത്. പുതുക്കിയ നികുതി നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. കറന്‍റ് അക്കൗണ്ട് കമ്മി കുറയ്ക്കാനുള്ള ഉന്നതതലയോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് നികുതി വര്‍ധന. 

ദില്ലി: വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന 19 ഉത്പനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. നിലവിലുള്ള പത്ത് ശതമാനത്തില്‍ നിന്നും 20 ശതമാനമായാണ് കസ്റ്റംസ് ഡ്യൂട്ടി ഉയര്‍ത്തിയത്. പുതുക്കിയ നികുതി നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. കറന്‍റ് അക്കൗണ്ട് കമ്മി കുറയ്ക്കാനുള്ള ഉന്നതതലയോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് നികുതി വര്‍ധന. 

ഇനി പറയുന്ന 19 ഉത്പന്നങ്ങള്‍ക്കാണ് പുതുക്കിയ നികുതി ബാധകം. 

1.എസി
2.റെഫ്രിജറേറ്റര്‍ 
3.വാഷിംഗ് മെഷീന്‍ (10 കിലോയില്‍ താഴെ)
4.കാര്‍ ഘടകഭാഗങ്ങള്‍ 
5.സ്പീക്കര്‍ 
6.പാദരക്ഷകള്‍ 
7. ഡയമണ്ട്
8. എസിക്കും റഫ്രിജറേറ്ററിനും വേണ്ട കംപ്രസ്സര്‍
9. റേഡിയല്‍ കാര്‍ ടയറുകള്‍
10. കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ട്സ്
11. ലാബ് ഡയമണ്ട്സ്
12. ജ്വല്ലറി ഉപകരണങ്ങള്‍, വിലകൂടിയ ആഭരണലോഹങ്ങള്‍
13. വില കൂടിയ ലോഹങ്ങള്‍, ലോഹഭാഗങ്ങള്‍
14. ബാത്ത് ടബ്, ഷവര്‍, സിങ്ക്, വാഷ്ബേസിന്‍, 
15. പാക്കിംഗ് ബോക്സുകള്‍, കണ്ടയ്നറുകള്‍, ബോട്ടിലുകള്‍, എന്നിവയ്ക്കുള്ള പ്ലാസ്റ്റിക്ക്.
16. ടേബിള്‍വേര്‍,കിച്ചന്‍വേര്‍, പ്ലാസ്റ്റിക് കൊണ്ടുള്ള മറ്റു വീട്ടുപകരണങ്ങള്‍
17. പ്ലാസ്റ്റിക് കൊണ്ടുള്ള ഓഫീസ് സ്റ്റേഷനറീസ്, ഫര്‍ണിച്ചറിനുള്ള പ്ലാസ്റ്റിക് , ഡെക്കറേഷന്‍ ഷീറ്റ്സ്, 
18. സ്യൂട്ട്കേസുകള്‍, ബ്രീഫ്കേസുകള്‍, ട്രാവല്‍ ബാഗുകള്‍, മറ്റു ബാഗുകള്‍
19. എവിയേഷന്‍ ടര്‍ബൈന്‍ ഫ്യുയല്‍