രാജ്യം വിട്ട വ്യവസായി വിജയ് മല്യക്ക് തിരിച്ചടിയായി ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ ഉത്തരവ്. വായ്പയെടുത്ത ശേഷം തിരിച്ചടക്കാത്ത തുക വിജയ് മല്യയില്‍ നിന്നും കണ്ടുകെട്ടുന്നതിന് നടപടി സ്വീകരിക്കാന്‍ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള പതിനേഴ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് മല്യക്കെതിരെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിനെ സമീപിച്ചത്. 6203 കോടി രൂപ പതിനൊന്ന് ശതമാനം പലിശയടക്കമാണ് ബാങ്കുകള്‍ മല്യയില്‍ നിന്നും തിരിച്ചുപിടിക്കുക. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടിനാണ് വായ്പ തിരിച്ചടയ്ക്കാതെ വിജയ് മല്യ രാജ്യം വിട്ടത്.