ബാങ്കുകളുടെ കെ.വൈ.സി ചട്ടങ്ങളില്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ച പുതിയ പരിഷ്കാരങ്ങള്‍ സെപ്തംബര്‍ 15 മുതല്‍ രാജ്യത്ത് പ്രബല്യത്തില്‍ വരും.

മുംബൈ: ബാങ്കുകള്‍ നല്‍കുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റില്‍ പണം നല്‍കുന്നയാളുടെ പേര് രേഖപ്പെടുത്തണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി. സെപ്തംബര്‍ 15 മുതല്‍ രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ഇത് ബാധകമാവും. ഡിമാന്റ് ഡ്രാഫ്റ്റുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാനുള്ള സാധ്യതകള്‍ അടയ്ക്കാനന്‍ ലക്ഷ്യമിട്ടാണ് തീരുമാനം.

ബാങ്കുകളുടെ കെ.വൈ.സി ചട്ടങ്ങളില്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ച പുതിയ പരിഷ്കാരങ്ങള്‍ സെപ്തംബര്‍ 15 മുതല്‍ രാജ്യത്ത് പ്രബല്യത്തില്‍ വരും. ഇതോടെ ഡ്രാഫ്റ്റുകള്‍ അയക്കുന്നത് ആരാണെന്ന് അറിയാത്ത നിലവിലുള്ള അവസ്ഥയ്ക്കും മാറ്റം വരും. ഡിമാന്റ് ഡ്രാഫ്റ്റ്, പേ ഓര്‍ഡര്‍, ബാങ്കേഴ്സ് ചെക്ക് എന്നിവ നല്‍കുന്ന ബാങ്കുകള്‍ തന്നെ അവയില്‍ അത് എടുക്കുന്നയാളുടെ പേര് രേഖപ്പെടുത്തണം.