കരിപ്പുര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ വരുമാനത്തില്‍ നോട്ടു നിരോധനം വലിയ ഇടിവാണ് ഉണ്ടാക്കിയത്. വിമാനത്താവളത്തില്‍ പകല്‍ 12 മണി മുതല്‍ രാത്രി 8 മണി വരെ റണ്‍വേ പണി കാരണം വിമാനം ഇറങ്ങാത്തത് തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയപ്പോഴായിരുന്നു വീണ്ടും ഇടിത്തീയായി നോട്ടു നിരോധനം വന്നത്. ടാക്‌സികള്‍ക്ക് വല്ലപ്പോഴും ഓട്ടം കിട്ടിയാലായെന്ന അവസ്ഥയാണ് ഇപ്പോള്‍.
വിമാനത്താവളത്തിലെ ചെറുകിട കച്ചവടക്കാര്‍ക്കും കച്ചവടമില്ലാത്ത അവസ്ഥ യാണ്. വിമാനത്താവളത്തില്‍ നിന്നും എന്തെങ്കിലും വാങ്ങാന്‍ കൈയ്യില്‍ ചില്ലറ വേണ്ടേ എന്നാണ് കച്ചവടക്കാരുടെ ചോദ്യം. കരിപ്പുരിലെ പകല്‍ യാത്ര നിരോധനം റണ്‍വേ പണി കഴിയുന്നതോടെ തീരുമെന്നാണ് പ്രതീക്ഷ. പക്ഷേ നോട്ടു നിരോധനം കൊണ്ടുണ്ടായ വരുമാനത്തിലെ കുറവ് മാറ്റിയെടുക്കാന്‍ ഇനിയെത്ര കാലമെന്ന ചോദ്യമാണ് വിമാനത്താവളവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ മനസ്സിലുയരുന്നത്
