നോട്ട് നിരോധനത്തിന് ശേഷം നികുതി അടയ്ക്കാതെ ഒഴിഞ്ഞുമാറാന്‍ രാജ്യത്ത് ഇപ്പോള്‍ ബുദ്ധിമുട്ടാണ്. ഇത് സാമ്പത്തിക വ്യവസ്ഥയെ നിയമനുസൃതമാക്കാനുളള ചുവടുവെയ്പ്പായിരുന്നു. കറന്‍സിയില്‍ നിന്ന് രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറ്റാന്‍ സാമ്പദ്‍വ്യവസ്ഥയ്ക്ക് ഒരു ഇളക്കം ആവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

ദില്ലി: രാജ്യത്ത് രണ്ട് വര്‍ഷം മുന്‍പ് നടപ്പാക്കിയ നോട്ട് നിരോധനം ശരിയായ സമ്പദ്‍വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കാനും കറന്‍സിയില്‍ നിന്ന് ഡിജിറ്റലിലേക്ക് രാജ്യത്തെ മാറ്റാനുമായിരുന്നുവെന്ന് അരുണ്‍ ജെയ്റ്റ്‍ലി. നോട്ട് അസാധുവാക്കലിന്‍റെ ലക്ഷ്യം രാജ്യത്തെ നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

നോട്ട് നിരോധനത്തിന് ശേഷം നികുതി അടയ്ക്കാതെ ഒഴിഞ്ഞുമാറാന്‍ രാജ്യത്ത് ഇപ്പോള്‍ ബുദ്ധിമുട്ടാണ്. ഇത് സാമ്പത്തിക വ്യവസ്ഥയെ നിയമനുസൃതമാക്കാനുളള ചുവടുവെയ്പ്പായിരുന്നു. കറന്‍സിയില്‍ നിന്ന് രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറ്റാന്‍ സാമ്പദ്‍വ്യവസ്ഥയ്ക്ക് ഒരു ഇളക്കം ആവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

നികുതി വരുമാനത്തില്‍ ഇത് വലിയ സ്വാധീനം ചെലത്തുമെന്നും അരുണ്‍ ജെയ്റ്റ്‍ലി കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് നികുതി ദായകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായി. 2014 മെയ് മാസത്തില്‍ 3.8 കോടിയായിരുന്ന നികുതിദായകരുടെ എണ്ണം ഇപ്പോള്‍ 6.86 കോടിയാണെന്നും നോട്ട് നിരോധനത്തിന്‍റെ രണ്ടാം വര്‍ഷികത്തില്‍ ധനമന്ത്രി തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.