ദില്ലി: നോട്ട് അസാധുവാക്കിയതിന് ശേഷം റിയല്‍ എസ്റ്റേറ്റ് രംഗത്ത് 22,600 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 44 ശതമാനം വില്‍പ്പന ഇടിഞ്ഞു. 2010ന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ മാന്ദ്യമാണിതെന്നും റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് പറയുന്നു. എട്ട് പ്രധാനപ്പെട്ട നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ സര്‍ക്കറിന് സ്റ്റാന്പ് ഡ്യൂട്ടി ഇനത്തില്‍ 1200 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും നൈറ്റ് ഫ്രാങ്ക് കണ്ടെത്തി.