നിലവില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് വിമാനങ്ങളില്‍ അറിയിപ്പുകള്‍ നല്‍കുന്നത്

ദില്ലി: വിമാനങ്ങള്‍ക്കകത്തെ അറിയിപ്പുകള്‍ ഇനിമുതല്‍ പ്രദേശിക ഭാഷയിലും നല്‍കണമെന്ന് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദ്ദേശം നല്‍കി. ഇന്ത്യയിലെ വിവിധ എയര്‍ലൈന്‍ കമ്പനികള്‍ക്കാണ് ഡിജിസിഎ നിര്‍ദ്ദേശം നല്‍കിയത്. 

നിലവില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് വിമാനങ്ങളില്‍ അറിയിപ്പുകള്‍ നല്‍കുന്നത്. സാധ്യമാകുന്നിടത്തോളം പ്രാദേശിക ഭാഷയും അറിയിപ്പുകള്‍ നല്‍കാനായി ഉപയോഗിക്കണമെന്നാണ് ഇന്ത്യന്‍ എയര്‍ലൈനുകളോട് നിര്‍ദ്ദേശിച്ചിട്ടുളളത്.