അടുത്ത ഒരു വര്‍ഷം കൊണ്ട് പശുക്കളുടെ എണ്ണവും പാല്‍ ഉല്‍പാദനവും വര്‍ദ്ധിപ്പിച്ച് നഷ്ടം നികത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: പ്രളയത്തിന് ശേഷം കേരളത്തിലെ പാല്‍ ഉല്‍പാദനത്തില്‍ വന്‍ ഇടിവുണ്ടായതായി മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. പ്രതിദിനം രണ്ടര ലക്ഷം ലീറ്ററിന്‍റെ കുറവാണ് സംസ്ഥാനത്തുണ്ടായത്.
അടുത്ത ഒരു വര്‍ഷം കൊണ്ട് പശുക്കളുടെ എണ്ണവും പാല്‍ ഉല്‍പാദനവും വര്‍ദ്ധിപ്പിച്ച് നഷ്ടം നികത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ വലിയ തോതില്‍ കന്നുകാലി സമ്പത്ത് നശിച്ചിരുന്നു. ഇതോടെയാണ് പാല്‍ ഉല്‍പാദത്തില്‍ സംസ്ഥാനത്ത് വന്‍ ഇടിവുണ്ടായത്. ഗ്രാമീണ മേഖലയില്‍ നിരവധി പേരുടെ വരുമാനമാര്‍ഗത്തെ ഈ നഷ്ടം വലിയ തോതില്‍ ബാധിച്ചു.
