ദീപാവലി മുഹൂര്‍ത്ത വ്യാപാരം ഇന്ന്
മുംബൈ: ഓഹരി വിപണിയിൽ ദീപാവലി മുഹൂർത്ത വ്യാപാരം ഇന്ന്. വൈകീട്ട് ആറര മുതല്‍ ഏഴര വരെയാണ് മുഹൂര്‍ത്ത വ്യാപാരം. ഹൈന്ദവ കലണ്ടർ വർഷത്തിന്റെ ആദ്യ ദിനം പ്രത്യേക മുഹൂര്‍ത്തത്തില്‍ ഓഹരികള്‍ വാങ്ങുന്നത് ഐശ്വര്യം കൌണ്ടുവരുമെന്നാണ് വിശ്വസം. കഴിഞ്ഞ ഒരു വര്‍ഷത്തിനകം മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 4643 പോയന്റും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 1572 പോയന്റും ഉയര്‍ന്നിട്ടുണ്ട്. ദീപാവലി പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് ഇന്ന് അവധിയാണ്. അതേസമയം മുഹൂര്‍ത്ത വ്യാപാരത്തിനായി വൈകീട്ടോടെ വിപണി സജീവമാകും.