ഇന്ത്യന്‍ രൂപയുടെ മൂല്യം 68.12 ലേക്ക് താഴ്ന്നു

മുംബൈ: തിങ്കളാഴ്ച്ച വ്യാപാരം തുടങ്ങിയപ്പോള്‍ തളര്‍ച്ച നേരിട്ട് രൂപ. വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ 12 പൈസയാണ് ഡോളറിനെതിരായി രൂപ തളര്‍ന്നത്. ഡോളറിനെതിരായി ഇന്ത്യന്‍ രൂപയുടെ മൂല്യം 68.12 ലേക്ക് താഴ്ന്നു. കഴിഞ്ഞ 16 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ വ്യാപരം തുടരുന്നത്. 

രാജ്യത്ത് ഇത് പണപ്പെരുപ്പമുണ്ടാക്കുമോയെന്ന ഭയത്തിലാണിപ്പോള്‍ വ്യവസായ സമൂഹം. ക്രൂഡിന്‍റെ വില ബാരലിന് 80 ഡോളറിന് മുകളിലേക്ക് കുതിക്കുന്നതാണ് രൂപയ്ക്ക് ഡോളറിന് മുന്നില്‍ ശക്തി കുറയാന്‍ കാരണം. അമേരിക്കയുടെ ഇറാന്‍ ആണവക്കാരാറില്‍ നിന്ന് പിന്‍മാറാനുളള നടപടികളും ചൈന-യു.എസ്. വ്യാപാര യുദ്ധവുമാണ് ക്രൂഡ് വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.