Asianet News MalayalamAsianet News Malayalam

ഡോളറിനെതിരെ രൂപ തകര്‍ന്നടിയുന്നു; ആശങ്കയില്‍ രാജ്യം

രൂപയുടെ മൂല്യം പത്ത് പൈസ കൂടി താഴ്ന്നാല്‍ ഡോളറിനെതിരെ 73 എന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപ കൂപ്പുകുത്തും

dollar vs rupee new episode detailed report
Author
Mumbai, First Published Sep 12, 2018, 10:23 AM IST

മുംബൈ: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം പതിനഞ്ച് പൈസ ഇടിഞ്ഞു. ഇപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 72.90 എന്ന നിലയിലാണ് വ്യാപാരം മുന്നേറുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ മുന്നേറ്റവും വിപണിയുടെ നഷ്ടം നികത്താൻ സഹായിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായത്. രാവിലെ വിനിമയ നിരക്കായ 72.75 ൽ വ്യാപാരം തുടങ്ങിയ രൂപ പിന്നീട് 15 പൈസയുടെ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.  രൂപയുടെ മൂല്യം പത്ത് പൈസ കൂടി താഴ്ന്നാല്‍ ഡോളറിനെതിരെ 73 എന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപ കൂപ്പുകുത്തും.  

കഴിഞ്ഞ 10 വർഷത്തെ ബോണ്ട് വരുമാനം 8.181 ശതമാനത്തില്‍ നിന്ന് ഉയർന്ന്  8.221 ശതമാനമായി. ബോണ്ട് യീൽഡുകളും വിലകളും വിപരീത ദിശയിലേക്കാണ് ഇപ്പോള്‍ നീങ്ങുന്നു.

"കറന്റ് അക്കൗണ്ട് കമ്മി, വിദേശ നിക്ഷേപം, വിദേശനാണ്യ വിനിമയ നിരക്കിനെക്കാൾ ഉയർന്ന പണപ്പെരുപ്പ വർദ്ധന തുടങ്ങിയ ആഭ്യന്തര ഘടകങ്ങളേക്കാൾ രൂപയുടെ മൂല്യത്തകർച്ചയ്ക്ക് ആഗോള ഘടകങ്ങളാണ് കൂടുതൽ പ്രാധാന്യമുള്ള പങ്കുവഹിക്കുന്നുവെന്നാണ് വിപണി നിരീക്ഷകരുടെ പക്ഷം.

സെൻസെക്സ് സൂചിക 0.35 ശതമാനം അഥവാ 131.36 പോയിൻറ് ഉയർന്ന് 37,544.49 എന്ന നിലയിലെത്തി. ജനവരിയിൽ ഇത് 9.86 ശതമാനമാണ്.

ഏഷ്യൻ കറൻസികൾ താഴേക്ക് പോയിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ 0.21 ശതമാനവും തായ് ബട്ട് 0.15 ശതമാനവും ചൈനയുടെ 0.14 ശതമാനവും സിംഗപ്പൂർ ഡോളർ 0.12 ശതമാനവും മലേഷ്യൻ റിങറ്റ് 0.08 ശതമാനവും കുറഞ്ഞു. എന്നാൽ, ജപ്പാന്‍റെ യെൻ 0.14 ശതമാനവും ഇന്തോനേഷ്യൻ റുപ്പിയ 0.05 ശതമാനവും ഉയർന്നു.

പ്രധാന കറൻസിക്കെതിരെ യുഎസ് കറൻസിയുടെ കരുത്ത് ഡോളർ സൂചികയിൽ 95.25 ശതമാനത്തിൽ നിന്ന് 95.154 ആയി കുറഞ്ഞു. നേരത്തെ ഇത് 95.249 ആയിരുന്നു.

Follow Us:
Download App:
  • android
  • ios