ചരക്ക് ഗതാഗതത്തിനിടെ ഉദ്ദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഇ-വേ ബില്‍ ഹാജരാക്കണം

ദില്ലി: അന്തര്‍സംസ്ഥാന ചരക്ക് നീക്കത്തിന് ഇന്നു മുതല്‍ ഇ-വേ ബില്‍ നിര്‍ബന്ധമാക്കി. 50,000 രൂപയ്‌ക്കു മുകളിലുള്ള സാധനങ്ങള്‍ മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ട് പോകാനാണ് ഇത് നിര്‍ബന്ധം. വെബ്സൈറ്റ് വഴിയോ എസ്.എം.എസ് വഴിയോ ഒക്കെ ഇ-വേ ബില്‍ ജനറേറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചരക്ക് ഗതാഗതത്തിനിടെ ഉദ്ദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഇ-വേ ബില്‍ ഹാജരാക്കണം

ചരക്കു കൊണ്ടുപോകുന്നയാളാണ് ബില്ല് ജെനറേറ്റ് ചെയ്യേണ്ടത്. 100 കിലോമീറ്റര്‍ ദൂരത്തിന് ഒരു ദിവസത്തെ പരിധിയായിരിക്കും ബില്ലിന് ലഭിക്കുക. തുടര്‍ന്നുള്ള ഓരോ 100 കിലോമീറ്റര്‍ ദൂരത്തേക്കും 24 മണിക്കൂര്‍ വീതം അധികം ലഭിക്കും. ജി.എസ്.ടി ഫോം പൂരിപ്പിച്ച് വേ ബില്‍ പുറപ്പെടുവിക്കുന്ന തീയ്യതി മുതലാണ് ഇതിനുള്ള സമയം കണക്കാക്കുന്നത്.