ദില്ലി: 2016-2017 സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് കുറയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം വളര്‍ച്ചാ നിരക്ക് 7.6 ശതമാനം ആയിരുന്നു. ഇത് 7.1 ശതമാനമായി കുറയുമെന്നാണ് അനുമാനം. നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം കണക്കിലെടുക്കാതെയുള്ള കണക്കാണിത്. നോട്ട് അസാധുവാക്കല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് കനത്ത നഷ്ടം ഉണ്ടാക്കും എന്ന വിലയിരുത്തല്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു.