Asianet News MalayalamAsianet News Malayalam

സിഡിപിക്യൂവിന്‍റെ പേര് പരാമര്‍ശിച്ചത് അനാവശ്യവിവാദങ്ങൾ ഉയർന്നതുകൊണ്ട്: തോമസ് ഐസക്

കേരളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ സിഡിപിക്യൂവിന്‍റെ പേര് പരാമര്‍ശിക്കപ്പെടുകയുണ്ടായി. ഇത് കിഫ്ബി നല്‍കി പത്രക്കുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നില്ലെന്ന് ധനമന്ത്രി തന്‍റെ എഫ്ബി പോസ്റ്റില്‍ പറയുന്നു. തുടർന്ന് ചില അനാവശ്യവിവാദങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ അവയ്ക്ക് വിശദീകരണം നൽകുന്നതിന്റെ ഭാഗമായി 06.04.2019 ന് കിഫ്‌ബി ഇറക്കിയ പത്രക്കുറിപ്പിൽ, സിഡിപിക്യൂവിന്‍റെ അനുവാദത്തോടെയാണ് ആ കമ്പനിയുടെ പേര് പരാമര്‍ശിച്ചത്. 

finance minister's fb post on masala bond
Author
Thiruvananthapuram, First Published Jun 11, 2019, 10:32 AM IST

തിരുവനന്തപുരം: മസാല ബോണ്ട് വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ക്കുളള മറുപടിയായി ധനമന്ത്രി തോമസ് ഐസകിന്‍റെ എഫ്ബി പോസ്റ്റ്. കിഫ്‌ബി ബോണ്ടുകളിൽ ഏതൊക്കെ കമ്പനികൾ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന കാര്യം സ്റ്റോക്ക് എക്സ്ചേയിഞ്ചുമായി ഉണ്ടാക്കിയ കരാർ പ്രകാരം പുറത്ത് വിടുവാൻ സാധിക്കുകയില്ലെന്നാണ് പറഞ്ഞിരുന്നത്. 

എന്നാല്‍, കേരളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ സിഡിപിക്യൂവിന്‍റെ പേര് പരാമര്‍ശിക്കപ്പെടുകയുണ്ടായി. ഇത് കിഫ്ബി നല്‍കിയ പത്രക്കുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നില്ലെന്ന് ധനമന്ത്രി തന്‍റെ എഫ്ബി പോസ്റ്റില്‍ പറയുന്നു. തുടർന്ന് ചില അനാവശ്യവിവാദങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ അവയ്ക്ക് വിശദീകരണം നൽകുന്നതിന്റെ ഭാഗമായി 06.04.2019 ന് കിഫ്‌ബി ഇറക്കിയ പത്രക്കുറിപ്പിൽ, സിഡിപിക്യൂവിന്‍റെ അനുവാദത്തോടെയാണ് ആ കമ്പനിയുടെ പേര് പരാമര്‍ശിച്ചത്. 

നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യങ്ങളും അതിന്‍റെ വിശദമായ മറുപടികളുമാണ് ഫേസ്ബുക്ക് പോസ്റ്റിന്‍റെ ഉള്ളടക്കം. ധനമന്ത്രിയുടെ വിശദമായ എഫ്ബി പോസ്റ്റ് ഇങ്ങനെ. 

Follow Us:
Download App:
  • android
  • ios