കോഴിക്കോട്: വ്യവസായ വകുപ്പിന് കീഴില്‍ കോഴിക്കോട് തിരുവണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ സ്പിന്നിങ്ങ് ആന്റ് വീവിങ്ങ് മില്ലിന്റെ നൂലും വിദേശത്തേക്ക് കയറ്റുമതി തുടങ്ങി. ആദ്യമായി അയല്‍രാജ്യങ്ങളായ ബംഗ്ലാദേശിലേക്കും തായ്‌ലന്റിലേക്കും 5000 കിലോ നൂലാണ് കയറ്റിയയച്ചത്. 

ചെന്നൈ വഴിയാണ് നൂല് കയറ്റുമതി ചെയ്യുന്നത്. ശ്രീലങ്കയിലേക്കുളള ലോഡ് നാളെ ഫ്ലാഗ് ഓഫ് ചെയ്യും. ഉയര്‍ന്ന നിലവാരത്തിലുള്ള 72, 80 കൗണ്ട് നൂലുകള്‍ക്കാണ് വിദേശവിപണിയില്‍ ആവശ്യക്കാരുള്ളത്. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. വ്യവസായ മന്ത്രിയുടെ എഫ്ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം.