Asianet News MalayalamAsianet News Malayalam

സെഞ്ച്വറി കടന്ന് മുന്നോട്ട്: ഉള്ളിക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് !

ദക്ഷിണേന്ത്യയിൽ മിക്ക നഗരങ്ങളിലും റീട്ടെയ്ൽ വിപണിയിൽ മികച്ച ഗുണമേന്മയുള്ള ഉള്ളിക്ക് 100 രൂപയിലേറെയാണ് കിലോയ്ക്ക് വില. വടക്കേ ഇന്ത്യയിൽ ഇത് നൂറിനടുത്താണ്. നാസികിൽ നിന്നുള്ള ഉള്ളിക്ക് ഗുണമേന്മ കുറഞ്ഞതിനാൽ ഇവയുടെ വില കുറവുണ്ട്.

onion price above 100 per kilograms
Author
Pune, First Published Nov 28, 2019, 5:22 PM IST

പുണെ: രാജ്യത്തിന്റെ ചരിത്ത്രത്തിലാദ്യമായി ഉള്ളി മൊത്ത വ്യാപാര വില 100 കടന്നു. ഡിസംബർ പകുതിയോടെ പുതിയ ലോഡ് ഉള്ളി എത്താതെ വില കുറയില്ലെന്നുറപ്പായി. മഹാരാഷ്ട്രയിൽ മിക്കയിടത്തും മൊത്ത വ്യാപാര വില 90 കിലോഗ്രാമാണ്. സോലാപൂർ, സാങ്മര്‍ എന്നിവിടങ്ങളിലെ മൊത്ത വ്യാപാര വില 110 ആണ്. വാഷി മാർക്കറ്റിൽ 100 രൂപയാണ് കിലോയ്ക്ക് വില.

എന്നാൽ, ബുധനാഴ്ച വാഷി വിപണിയിൽ വില കിലോയ്ക്ക് 75 മുതൽ 95 രൂപയായിരുന്നു. എങ്കിലും ശരാശരി വില 75 ആയത് റീട്ടെയ്ൽ വിപണിയെ ബാധിച്ചു.

ദക്ഷിണേന്ത്യയിൽ മിക്ക നഗരങ്ങളിലും റീട്ടെയ്ൽ വിപണിയിൽ മികച്ച ഗുണമേന്മയുള്ള ഉള്ളിക്ക് 100 രൂപയിലേറെയാണ് കിലോയ്ക്ക് വില. വടക്കേ ഇന്ത്യയിൽ ഇത് നൂറിനടുത്താണ്. നാസികിൽ നിന്നുള്ള ഉള്ളിക്ക് ഗുണമേന്മ കുറഞ്ഞതിനാൽ ഇവയുടെ വില കുറവുണ്ട്.

രാജസ്ഥാനിൽ നിന്നും പുതിയ ഉള്ളികൾ എത്തിയതിനാൽ ദില്ലിയിൽ വില കുറഞ്ഞു. ഇവിടെ മൊത്ത വ്യാപാര വില 50 മുതൽ 60 രൂപ വരെയാണ്. അതേസമയം അഫ്‌ഗാനിസ്ഥാനിൽ നിന്ന് ദിവസവും രണ്ട് ട്രക്ക് ഉള്ളി അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് എത്തിക്കുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഗുണകരമായിട്ടുണ്ട്.

ഇറാനിൽ നിന്നും ഹോളണ്ടിൽ നിന്നും ഈജിപ്തിൽ നിന്നും രണ്ടായിരം ടൺ ഉള്ളി ഓരോ ആഴ്ചയും മുംബൈയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. പ്രതിസന്ധി മറികടക്കാൻ ഉള്ളിയുടെ കയറ്റുമതി നിരോധിക്കാനും കൈവശം വയ്ക്കാവുന്ന സ്റ്റോക്കിന്റെ അളവ് കുറയ്ക്കാനും കേന്ദ്രസർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.

എന്നാൽ, വിലക്കയറ്റം ഉപഭോഗത്തിലും വലിയ കുറവാണ് വരുത്തിയിരിക്കുന്നത്. നേരത്തെ പത്ത് പേർ കഴിച്ചിരുന്ന ഉള്ളി ഇപ്പോൾ 25 പേരാണ് ഉപയോഗിക്കുന്നത്. മൺസൂണിന് ശേഷമുള്ള മഴയാണ് ഉള്ളിക്കൃഷിയെ ബാധിച്ചത്. ഇതോടെ ഉള്ളിയുടെ ഗുണമേന്മ പ്രതികൂലമായി ബാധിക്കപ്പെട്ടു. ഇവ 200- 300 കിലോമീറ്ററിനപ്പുറം കൊണ്ടുപോകാൻ സാധിക്കാത്ത സ്ഥിതിയായി. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര
എന്നിവിടങ്ങളിൽ ഡിസംബർ രണ്ടാം വാരത്തോടെ കൂടുതൽ ഉള്ളി എത്തിച്ചേരുമെന്നാണ് കരുതപ്പെടുന്നത്.
 

Follow Us:
Download App:
  • android
  • ios