Asianet News MalayalamAsianet News Malayalam

റിസര്‍വ് ബാങ്കിന്‍റെ കലണ്ടര്‍ മാറും !, ആര്‍ബിഐയ്ക്ക് 'ഇനി പുതുവര്‍ഷം'

കേന്ദ്ര സര്‍ക്കാരിന് ഇടക്കാല ലാഭവിഹിതം നല്‍കുന്ന രീതി ഇതോടെ ഒഴിവാകും. 

rbi new calendar year
Author
Mumbai, First Published Aug 28, 2019, 11:03 AM IST

മുംബൈ: റിസര്‍വ് ബാങ്കിന്‍റെ കണക്കെടുപ്പ് വര്‍ഷം മാറുന്നു. റിസര്‍വ് ബാങ്കിന്‍റെ കണക്കെടുപ്പ് വര്‍ഷം ജൂലായ് -ജൂണ്‍ കാലയളവില്‍ നിന്ന് ഏപ്രില്‍ -മാര്‍ച്ച് രീതിയിലേക്കാണ് മാറുന്നത്. 

എട്ട് പതിറ്റാണ്ടുകാലമായി തുടര്‍ന്നു വരുന്ന രീതിക്കാണ് രാജ്യത്ത് മാറ്റം വരുന്നത്. ആര്‍ബിഐ യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. ആര്‍ബിഐയുടെ സാമ്പത്തിക വര്‍ഷം സര്‍ക്കാരിന്‍റേതിന് സമാനമാക്കുകയാണ് ലക്ഷ്യം. 

കേന്ദ്ര സര്‍ക്കാരിന് ഇടക്കാല ലാഭവിഹിതം നല്‍കുന്ന രീതി ഇതോടെ ഒഴിവാകും. 2016 മുതല്‍ ഇതുസംബന്ധിച്ച ശുപാര്‍ശ നിലവിലുണ്ടെങ്കിലും നടപ്പാക്കുന്നത് നീട്ടിക്കൊണ്ടു പോകുകയായിരുന്നു. കണക്കെടുപ്പ് വര്‍ഷം മാറുന്നതോടെ മാര്‍ച്ചിന് മുമ്പായി സര്‍ക്കാരിന് ലാഭ വിഹിതം നല്‍കാന്‍ റിസര്‍വ് ബാങ്കിനാകും. നിലവില്‍ ജൂലൈ മാസത്തില്‍ കണക്കെടുപ്പ് പൂര്‍ത്തായാക്കി ഓഗസ്റ്റിലാണ് ലാഭവിഹിതം സര്‍ക്കാരിന് കൈമാറുന്നത്. 

1935 ല്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ജനുവരി -ഡിസംബര്‍ ആയിരുന്നു ആര്‍ബിഐയുടെ കണക്കെടുപ്പ് വര്‍ഷം. പിന്നീട് 1940 -ല്‍ ആണ് വാര്‍ഷിക കണക്കെടുപ്പ് ജൂലൈ -ജൂണിലേക്ക് മാറ്റിയത്. 

Follow Us:
Download App:
  • android
  • ios