ദില്ലി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ മൂന്ന് പുതിയ അംഗങ്ങള്‍ കൂടി. നീല്‍കാന്ത് മിശ്ര, നിലേഷ് ഷാ, ആനന്ദ നാഗേശ്വരന്‍ എന്നിവരെയാണ് പുതിയതായി കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയത്. പാര്‍ട്ട് ടൈം അംഗങ്ങളായാണ് മൂവരും സമിതിയില്‍ തുടരുക.

ക്രെഡിറ്റ് സ്യൂസിൻറെ ഇന്ത്യ ഇക്വിറ്റി സ്ട്രാറ്റജിസ്റ്റാണ് മിശ്ര, ഷാ കോട്ടക് മഹീന്ദ്ര അസറ്റ് മാനേജ്മെന്റിന്റെ മാനേജിംഗ് ഡയറക്ടറാണ്, നാഗേശ്വരൻ ഐ‌എഫ്‌എം‌ആർ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസ് ഡീനാണ്. മൂവരും പാർട്ട് ടൈം അംഗങ്ങളായതിനാൽ, അവരുടെ നിലവിലെ പോസ്റ്റുകളിൽ നിന്ന് അവധിയെടുക്കുയോ മാറി നില്‍ക്കുകയോ ചെയ്യേണ്ടതില്ല.

ഇന്നലെ ക്യാബിനറ്റ് സെക്രട്ടറി പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങളുളളത്.