Asianet News MalayalamAsianet News Malayalam

പലിശ, കോര്‍പ്പറേറ്റ് നികുതി എന്നിവ കുറച്ചിട്ടും രക്ഷയില്ല; നിര്‍മലയുടെ 'മാജിക് ബജറ്റ്' പ്രതീക്ഷിച്ച് രാജ്യം

ദുർബലമായ സമ്പദ്‌വ്യവസ്ഥയും സർക്കാർ വിരുദ്ധ പ്രതിഷേധത്തിന്റെ അലയൊലിയും ബജറ്റിൽ ധനപരമായ ഉത്തേജനത്തിനുള്ള സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് സിംഗപ്പൂരിലെ ക്യാപിറ്റൽ ഇക്കണോമിക്സിലെ സാമ്പത്തിക ശാസ്ത്രജ്ഞൻ ശിലാൻ ഷാ പറഞ്ഞു.

union budget 2020, central government plan to improve spending and infra development
Author
New Delhi, First Published Jan 29, 2020, 1:28 PM IST

ഉപഭോക്തൃ ആവശ്യവും നിക്ഷേപവും വർധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ 2020 -2021 ബജറ്റിൽ അടിസ്ഥാന സൗകര്യങ്ങൾക്കായി ചെലവ് വർദ്ധിപ്പിക്കുകയും വ്യക്തിഗത നികുതി കുറയ്ക്കുകയും ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങളും സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഒരു ദശകത്തിനിടെ ഇന്ത്യ ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യത്തെയാണ് അഭിമുഖീകരിക്കുന്നത്. ജൂലൈ -സെപ്റ്റംബർ പാദത്തിൽ വളർച്ച 4.5 ശതമാനമായി കുറഞ്ഞു, ഓരോ വർഷവും വലിയതോതില്‍ തൊഴിൽ സാധ്യത വഷളായിക്കൊണ്ടിരിക്കുകയാണ്. 

കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചിട്ടും കേന്ദ്ര ബാങ്ക് പണ ലഘൂകരണം നടത്തിയിട്ടും, നിക്ഷേപം സ്വീകരിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടു. 

ബജറ്റിലെ ധനപരമായ ഉത്തേജനവും റോഡുകൾ, റെയിൽവേ, ഗ്രാമീണ ക്ഷേമം എന്നിവയ്ക്കുള്ള ചെലവില്‍ വര്‍ധനയും ഏവരും പ്രതീക്ഷിക്കുന്നു. ഇത്തരത്തിലൊരു നടപടിയുണ്ടായാല്‍ വളർച്ചയെ പുനരുജ്ജീവിപ്പിക്കാനാകുമെന്നാണ് സാമ്പത്തിക വിദഗ്ധരും നിക്ഷേപകരും പറയുന്നത്. ബജറ്റ് ശനിയാഴ്ച പാർലമെന്റിന് മുന്നില്‍ എത്തും. 

അന്ത‍ാരാഷ്ട്ര നാണയ നിധിയുടെ പ്രവചനം

ദുർബലമായ സമ്പദ്‌വ്യവസ്ഥയും സർക്കാർ വിരുദ്ധ പ്രതിഷേധത്തിന്റെ അലയൊലിയും ബജറ്റിൽ ധനപരമായ ഉത്തേജനത്തിനുള്ള സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് സിംഗപ്പൂരിലെ ക്യാപിറ്റൽ ഇക്കണോമിക്സിലെ സാമ്പത്തിക ശാസ്ത്രജ്ഞൻ ശിലാൻ ഷാ പറഞ്ഞു.

അന്താരാഷ്ട്ര നാണയ നിധി ഈ മാസം ഇന്ത്യയുടെ വളർച്ചയെക്കുറിച്ചുള്ള പ്രവചനം മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 4.8 ശതമാനമായി കുറയ്ക്കുകയും വരുന്ന സാമ്പത്തിക വർഷത്തിലെ വളർച്ചയെക്കുറിച്ചുള്ള പ്രവചനം 5.8 ശതമാനമായി കുറയ്ക്കുകയും ചെയ്തു.

വരുമാനം ഏകദേശം 3 ലക്ഷം കോടി രൂപ കുറയുമെന്ന് കണക്കാക്കിയതിനെത്തുടർന്ന് തുടർച്ചയായ മൂന്നാം വർഷവും കേന്ദ്രസർക്കാർ കമ്മി കണക്കാക്കാന്‍ സാധ്യയില്ലെന്നാണ് വിലയിരുത്തല്‍

ധനമന്ത്രി 2020/21 ലെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്നു ശതമാനമായി ധനക്കമ്മി കുറയ്ക്കുകയെന്ന ലക്ഷ്യത്തെ കുറഞ്ഞത് രണ്ട് വർഷമെങ്കിലും മാറ്റിവയ്ക്കാമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ രണ്ടാം വാർഷിക ബജറ്റില്‍ പറയാനാണ് സാധ്യത. 

കമ്മി നികത്താൻ ധനമന്ത്രി ശ്രമിക്കുന്നതിനാൽ, ബജറ്റിന് പുറത്തുനിന്നുളള വായ്പകളിൽ നിന്നുള്ള ഏകദേശം 28 ബില്യൺ ഡോളർ ചെലവ് വിഹിതത്തിന്റെ മുകളിലായിരിക്കും ഇത്. ഫെബ്രുവരി ഒന്നിന് നിര്‍മല സീതാരാമന്‍റെ മാജിക് ബജറ്റ് പ്രതിക്ഷിച്ചിരിക്കുകയാണ് രാജ്യം. 
 

Follow Us:
Download App:
  • android
  • ios