മുംബൈ: ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ആകാംക്ഷ വര്‍ധിക്കുന്നു. രാവിലെ മുംബൈ ഓഹരി സൂചിക 150 പോയിന്‍റിന്‍റെ ഇടിവ് രേഖപ്പെടുത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 11,900 പോയിന്‍റിലാണ് വ്യാപാരം മുന്നേറുന്നത്. അമേരിക്കയിലെ വാള്‍സട്രീറ്റ് സ്റ്റോക്കുകളില്‍ ഇടിവ് രേഖപ്പെടുത്തി. ശനിയാഴ്ച ദിവസം പൊതുവേ വിപണി അവധിയാണെങ്കിലും ഇന്ന് കേന്ദ്ര ബജറ്റ് ഉളള പശ്ചാത്തലത്തില്‍ മുംബൈ ഓഹരി വിപണിയും ദേശീയ ഓഹരി വിപണിയും പ്രത്യേക വ്യാപാര സെഷന്‍ വയ്ക്കുകയായിരുന്നു.  

കൊറോണ വൈറസ് ബാധയെ തുടര്‍ന്നുളള ഭീഷണികളാണ് പ്രധാനമായും അമേരിക്കന്‍ വിപണിയെ ബാധിച്ചത്. അതിനെ‍റെ ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും ദൃശ്യമാണ്. റിലയന്‍സ്, എച്ച്ഡിഎഫ്സി ഓഹരികളില്‍ 0.7 ശതമാനത്തിന്‍റെയും 0.8 ശതമാനത്തിന്‍റെയും ഇടിവ് രേഖപ്പെടുത്തി. 

ഒരു റാലി വിപണിയില്‍ ദൃശ്യമാകുന്നില്ല, അതിനാല്‍ തന്നെ നിക്ഷേപകര്‍ ജാഗ്രതയോടെ ബജറ്റിനെ സമീപിക്കുന്നതായി മനസ്സിലാക്കാമെന്നും ഇന്ത്യാബുൾസ് വെൻ‌ചേഴ്‌സിലെ ഇക്വിറ്റി റിസർച്ച് ഹെഡ് മാനവ് ചോപ്ര പറഞ്ഞു. ബ്രോഡർ മാർക്കറ്റുകളും ഇവന്റിന് മുന്നോടിയായി ലാഭം ബുക്കിംഗിന് സാക്ഷ്യം വഹിച്ചു. 11,800-11,900 എന്നത് സമീപകാല പിന്തുണാ മേഖലയാണ്. പ്രതീക്ഷകളൊന്നും ഇല്ലാത്തതിനാൽ ബജറ്റിലെ ഏതെങ്കിലും പോസിറ്റീവ് ട്രിഗർ ഒരു റാലിക്ക് കാരണമാകും. 12,250 തലകീഴായി ഒരു പ്രതിരോധ മേഖലയായി പ്രവർത്തിക്കാൻ സാധ്യതയുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.