Asianet News MalayalamAsianet News Malayalam

കേന്ദ്ര ബജറ്റില്‍ ഉദ്യോഗസ്ഥര്‍ക്ക് വിദേശ പരിശീലനത്തിന് നീക്കിവച്ചത് കോടികള്‍ !

സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണലിന് 124.92 കോടി നീക്കിവച്ചു. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ 131.57 കോടി രൂപ സര്‍ക്കാര്‍ നീക്കം വച്ചിരുന്നു. 

Union Budget 2020 Rs 238 crore was earmarked for foreign training
Author
Delhi, First Published Feb 1, 2020, 7:20 PM IST

ദില്ലി: ഉദ്യോഗസ്ഥര്‍ക്ക് സ്വദേശത്തും വിദേശത്തുമായി വിദഗ്ദ പരിശീലനം നല്‍കുന്നതിന് 238 കോടി രൂപ കേന്ദ്ര ബജറ്റ് 2020 ല്‍ നീക്കിവച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്രട്ടേറിയേറ്റ് ട്രെയിനിം​ഗ് ആന്റ് മാനേജ്‌മെന്റ്, മുസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷൻ, മാനവ വിഭവ മന്ത്രാലയത്തിന് കീഴിലെ പേഴ്‌സണല്‍ ആന്റ് ട്രെയിനിം​ഗ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയ്ക്ക് വേണ്ടിയാണ് ഇതില്‍ 83.45 കോടി അനുവദിച്ചിരിക്കുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നിരവധി പരിശീലന പരിപാടികളാണ് ആദ്യത്തെ രണ്ട് സ്ഥാപനങ്ങളും നല്‍കുന്നത്. ട്രെയിനിങ് സ്‌കീം എന്ന പ്രത്യേക തലക്കെട്ടിന് കീഴിലാണ് 155 കോടി നീക്കിവച്ചിരിക്കുന്നത്.

സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണലിന് 124.92 കോടി നീക്കിവച്ചു. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ 131.57 കോടി രൂപ സര്‍ക്കാര്‍ നീക്കം വച്ചിരുന്നു. സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന് വേണ്ടി 241.66 കോടിയും നീക്കിവച്ചു. കഴിഞ്ഞ ബജറ്റില്‍ എസ്എസ്സിക്ക് 293.92 കോടി വകയിരുത്തിയിരുന്നു.
 

Follow Us:
Download App:
  • android
  • ios