വരുന്നത് ഊര്‍ജ്ജ മേഖലയിലെ വലിയ മാറ്റം

ദില്ലി: രാജ്യത്തെ എല്ലാ വൈദ്യുതി മീറ്ററുകളും അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ സമാര്‍ട്ട് പ്രീപെയ്ഡ് ആക്കി മാറ്റുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍ കെ സിംഗാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

മീറ്റര്‍ നിര്‍മാതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളെത്തി വൈദ്യുത മീറ്റര്‍ പരിശോധിച്ച് ബില്ല് നല്‍കുന്ന രീതി മാറ്റി പകരം സമാര്‍ട്ട് മീറ്ററുകള്‍ രാജ്യത്ത് നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന് വേണ്ടിയുളള വിശദമായ പ്ലാന്‍ തയ്യാറാക്കണമെന്നും വൈദ്യുതി മീറ്റര്‍ നിര്‍മ്മാതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. 

ഊര്‍ജ്ജ മേഖലയില്‍ വലിയ മാറ്റത്തിന് ഈ തീരുമാനം വഴിയെരുക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതോടെ സമാര്‍ട്ട് പ്രീപെയ്ഡ് മീറ്ററുകള്‍ക്ക് ഡിമാര്‍ഡ് വര്‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.