ദില്ലി: വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെതിരെ സ്വീഡീഷ് കമ്പനി എറിക്‌സന്‍. ആര്‍കോം 1155 കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ട് എറിക്‌സന്‍ ദേശീയ കമ്പനികാര്യ നിയമ ട്രൈബ്യൂണലിനെ സമീപിച്ചു. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി 2014ല്‍ എറിക്‌സന്‍ മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടിരുന്നു.
എന്നാല്‍ ആര്‍കോം തുടര്‍ച്ചയായി നഷ്ടത്തിലായതോടെ കരാറില്‍ തടസ്സം നേരിട്ടു. എറിക്‌സന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയത് ആര്‍കോം എയര്‍സെല്‍ ലയനത്തെ ബാധിച്ചേക്കുമെന്നും ആശങ്കയുണ്ട്.
