നവംബര്‍ എട്ടിന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വിജ്ഞാപനത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തിരിച്ചറിയല്‍ രേഖ സഹിതം ബാങ്കുകളിലോ റിസര്‍വ് ബാങ്കിന്റെ ഓഫീസുകളിലെത്തുന്നവര്‍ക്ക് 4000 രൂപ മാറ്റി നല്‍കുമെന്ന് വിജ്ഞാപനം പറയുന്നു. എന്നാല്‍ ദിവസവും 4000 രൂപ വീതം മാറ്റിയെടുക്കാമെന്ന തരത്തില്‍ ഇത് വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ഇക്കാര്യത്തിലാണ് ഇന്ന് വ്യക്തതയുണ്ടായിരിക്കുന്നത്. വിജ്ഞാപനം പുറത്തിറങ്ങി 15 ദിവസങ്ങള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് പരിശോധിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

എന്നാല്‍ എ.ടി.എം കൗണ്ടറുകളില്‍ നിന്ന് സെപ്തംബര്‍ 18 വരെ പ്രതിദിനം 2000 രൂപ വീതം പിന്‍വലിക്കാന്‍ കഴിയും. അതിന് ശേഷം ഇത് 4000 രൂപയായി ഉയര്‍ത്തും. എന്നാല്‍ എത്ര തുക വേണമെങ്കിലും സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് തടസ്സമില്ല.