അമേരിക്കയും സിറിയയും തമ്മിലുള്ള ബന്ധം വഷളായതോടെ നിക്ഷേപകര്‍ ഡോളറിനെ കൈവിട്ട്‌ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തില്‍ അഭയം തേടിയതാണ്‌ മൂല്യത്തെ ബാധിച്ചത്‌. 

മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്‌ക്കു കനത്ത നഷ്‌ടം രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ രൂപയുടെ വിനിമയ നിരക്ക് 65.64 ആയി കുറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടായ വലിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെ 29 പൈസ നഷ്‌ടത്തില്‍ 65.49ലാണ്‌ വിനിമയം അവസാനിപ്പിച്ചത്‌. അമേരിക്കയും സിറിയയും തമ്മിലുള്ള ബന്ധം വഷളായതോടെ നിക്ഷേപകര്‍ ഡോളറിനെ കൈവിട്ട്‌ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തില്‍ അഭയം തേടിയതാണ്‌ മൂല്യത്തെ ബാധിച്ചത്‌. 

മറ്റു രാജ്യങ്ങളുടെ കറന്‍സികളും നഷ്‌ടം നേരിട്ടു. രാജ്യത്തിന്റെ കയറ്റുമതി മാര്‍ച്ചില്‍ 0.66 ശതമാനം കുറഞ്ഞ്‌ 29.11 യു.എസ്‌. ഡോളറിലെത്തിയതും രൂപയ്‌ക്ക് വിനയായി. വിദേശനിക്ഷേപകര്‍ കൂടി പ്രാദേശിക ഓഹരി വിപണികളെ കൈവിട്ടതോടെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. വാരാന്ത്യം രൂപ ആറു പൈസ നേട്ടത്തില്‍ 65.20ത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്‌. അതേസമയം സംസ്ഥാനത്ത് സ്വര്‍ണ്ണവില ഒന്നര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുകയാണ്.