വാഷിങ്ടണ്‍: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഫെയ്‌സ്ബുക്കിന്റെ മൂന്നാം പാദ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കണക്കുകള്‍ പ്രകാരം 701 കോടി ഡോളറാണ് കമ്പനിയുടെ നിലവിലെ വരുമാനം. അതായത് ഏകദേശം 46,718 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 17 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി നേടിയെടുത്തത്.

ഫെയ്‌സ്ബുക്കിലെ സ്ഥിരം ദിവസ സന്ദര്‍ശകരുടെ എണ്ണവും വര്‍ധിച്ചിച്ചു. 118 കോടി ഉപയോക്താക്കളാണ് ദിവസവും ഫെയ്‌സ്ബുക്ക് സന്ദര്‍ശിക്കുന്നത്. കൂടാതെ മൊബൈല്‍ പരസ്യമേഖലയില്‍ നിന്നുള്ള വരുമാനവും 84 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6% അധിക വളര്‍ച്ചയാണ് ഈ മേഖലയില്‍ കമ്പനി നേടിയിരിക്കുന്നത്. മൊബൈല്‍ വഴി ഫെയ്‌സ്ബുക്ക് ദിവസവും സന്ദര്‍ശിക്കുന്നത് 109 കോടി ആളുകളാണ്.

മികച്ച മറ്റൊരു മൂന്നു മാസമാണ് കടന്നുപോയതെന്നും വിഡിയോ രംഗത്ത് മികച്ച നേട്ടം കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചെന്നും മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. മൂന്നാം പാദത്തിലെ കമ്പനിയുടെ മൂലധന ചെലവ് 110 കോടി ഡോളറാണ്.