ന്യൂയോര്‍ക്ക്: അമേരിക്കന്‍കേന്ദ്ര ബാങ്കായ ഫെഡറല്‍റിസര്‍വ്വ് പലിശനിരക്ക് 0.25 ശതമാനം വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഫെഡറല്‍റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുന്നത്. 2015 ഡിസംബറിലാണ് അവസാനമായി പലിശനിരക്ക് വര്‍ദ്ധിപ്പിച്ചത്. ഫെഡറല്‍റിസര്‍വ്വിന്റെ പുതിയ പ്രഖ്യാപനത്തോടെ 0.25 ശതമാനമാനത്തില്‍നിന്ന് 0.5 ശതമാനത്തിലേക്ക് നിരക്ക് ഉയര്‍ന്നിരിക്കുകയാണ്. 

അമേരിക്കന്‍കേന്ദ്രബാങ്കിന്റെ ഈ തീരുമാനം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍വലിയ പ്രത്യാഘാതങ്ങള്‍ഉണ്ടാക്കിയേക്കും. യുഎസ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് ലോണെടുത്തിരിക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളിലെ നിക്ഷേപകര്‍തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ ഇതോടെ നിര്‍ബന്ധിതരാകും.

നിരക്കുവര്‍ദ്ധനവോടെ ഡോളര്‍ശക്തിപ്പെടുന്നത് മറ്റു കറണ്‍സികളുടെ മൂല്യമിടിയുന്നതിന് കാരണമാകും. ഇത് സ്വര്‍ണ്ണവിലയിലും ഗണ്യമായ കുറവുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ഫെഡറല്‍റിസര്‍വ്വ് കാല്‍ശതമാനം പലിശ ഉയര്‍ത്തുമെന്ന് ഇന്ത്യ നേരത്തെ പ്രതീക്ഷിച്ചിരുന്നു. 

എങ്കിലും ആഗോളതലത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ പ്രതിഫലനം ഇന്ത്യയിലും പ്രതിഫലിക്കുമെന്നുറപ്പാണ്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ഒരു മാസമായപ്പോഴാണ് യുഎസ് ഫെഡറല്‍ബാങ്കിന്റെ പലിശനിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചത്.