കഴിഞ്ഞ ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസത്തില്‍ ഫെഡറല്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 45.91% വര്‍ധനയോടെ 474.90 കോടി രൂപയിലെത്തി. അറ്റാദായം 26.39% വര്‍ധനയോടെ 205.65 കോടി രൂപയായി. ഓഡിറ്റ് ചെയ്യാത്ത പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വിവരങ്ങളാണിത്.
ഫെഡറല്‍ ബാങ്കിന്റെ ആകെ ബിസിനസില്‍ 26.91 ശതമാനം വളര്‍ച്ചയും ആകെ നിക്ഷേപങ്ങളുടെ കാര്യത്തില്‍ 23.32 ശതമാനം വളര്‍ച്ചയുമാണുണ്ടായിട്ടുള്ളത്. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 2.77 ശതമാനമായി കുറഞ്ഞ് 1951.55 കോടി രൂപയിലും അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 1102.37 കോടി രൂപയിലും എത്തിയിട്ടുണ്ട്..
