കൊച്ചി: മണി വാലറ്റ് സര്‍വീസിനായി റിലയന്‍സ് ജിയോ ഫെഡറല്‍ ബാങ്കുമായി കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച് ഇരു കമ്പനികളും തമ്മില്‍ ധാരണയായി. ഉടന്‍ പുറത്തിറക്കുന്ന റിലയന്‍സ് ജിയോ മണി വാലറ്റ് വഴി ഫെഡറല്‍ ബാങ്ക് ഡയറക്ട് പേയ്മെന്റ് സേവനം നല്‍കും.

ജിയോ വാലറ്റില്‍ ലഭ്യമായ സേവനങ്ങളിലേക്കു ഫെഡറല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കു നേരിട്ടു പണമടയ്ക്കാന്‍ കഴിയുമെന്നതാണു സംവനത്തിന്റെ പ്രത്യേകത. മറ്റു വാലറ്റുകളെപ്പോലെ തുടക്കത്തില്‍ പണം നിക്ഷേപിക്കേണ്ടതില്ല. ബാലന്‍സ് നിലനിര്‍ത്തണമെന്നും നിര്‍ബന്ധമില്ല.

ഇടപാട് പൂര്‍ണമായി നടത്തുന്നതുവരെ ബാങ്ക് അക്കൗണ്ടില്‍ത്തന്നെ പണം നിലനിര്‍ത്താന്‍ കഴിയുമെന്നതും വണ്‍-ക്ലിക് പെയ്മെന്റ് സര്‍വീസിന്റെ പ്രത്യേകത.