ഇന്നലെ പുറത്തുവിട്ട ഫിച്ചിന്‍റെ ആഗോള സാമ്പത്തിക അനുമാന റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ജിഡിപി വളര്‍ച്ച യഥാക്രമം ഏഴ് ശതമാനവും 7.1 ശതമാനവും ആയിരിക്കും. 

ദില്ലി: ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നിരക്കുമായി ബന്ധപ്പെട്ട് മുന്‍ നിഗമനം ഫിച്ച് റേറ്റിംഗ്സ് തിരുത്തി. സെപ്റ്റംബറിലെ അനുമാനമായിരുന്ന നിരക്ക് 7.8 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായാണ് ഫിച്ച് കുറവ് വരുത്തിയിരിക്കുന്നത്. 

ഇന്നലെ പുറത്തുവിട്ട ഫിച്ചിന്‍റെ ആഗോള സാമ്പത്തിക അനുമാന റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ജിഡിപി വളര്‍ച്ച യഥാക്രമം ഏഴ് ശതമാനവും 7.1 ശതമാനവും ആയിരിക്കും. വായ്പ ലഭ്യത കുറഞ്ഞതും, ഉയര്‍ന്ന സാമ്പത്തിക ചെലവുകളുമാണ് ജിഡിപി വളര്‍ച്ചയെ പിന്നോട്ടടിക്കുന്ന പ്രധാന ഘടകങ്ങളെന്നാണ് ഫിച്ചിന്‍റെ നിഗമനം.

ജൂണില്‍ പുറത്തുവന്ന ഫിച്ചിന്‍റെ അനുമാന പ്രകാരം ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 7.4 ശതമാനവും 2019-20 ല്‍ 7.5 ശതമാനവും വളര്‍ച്ച നേടുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിയെന്ന നിഗമനത്തെ മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ ജിഡിപി റേറ്റിങ് ഫിച്ച് താഴ്ത്തിയത്.