ബംഗളൂരു: ഓണ്‍ലൈന്‍ പണം കൈമാറ്റ രംഗത്ത് നിക്ഷേപം നടത്താന്‍ ഫ്ലിഫ്കാര്‍ട്ട്. ഫോണ്‍ പേ, ഫിന്‍ടെക് ബിസിനസില്‍ നിക്ഷേപം നടത്താനാണ് ആലോചനയെന്ന് ഫ്ലിഫ്കാര്‍ട്ട് സഹ സ്ഥാപകനും, സിഇഒയുമായ ബിന്നി ബെന്‍സാല്‍ പറഞ്ഞു. ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് സാധ്യത ഏറിവരികയാണ്. പണം കൈമാറാന്‍ ഓണ്‍ലൈന്‍ സംവിധാനത്തെ ആശ്രയിക്കുന്നവരാണ് അധികവും. ബന്‍സാല്‍ പറഞ്ഞു.