വാള്‍മാര്‍ട്ട് ഫ്ലിപ്പിനെ ഏറ്റെടുത്ത ശേഷമുളള ആദ്യത്തെ ഇളവുകളോടുകൂടിയ ഷോപ്പിങ് ദിനങ്ങള്‍
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്പ്കാര്ട്ട് ബിഗ് ഷോപ്പിങ് ദിവസങ്ങള് ആരംഭിച്ചു. വാള്മാര്ട്ട് ഫ്ലിപ്പിനെ ഏറ്റെടുത്ത ശേഷമുളള ആദ്യത്തെ ഇളവുകളോടുകൂടിയ ഷോപ്പിങ് ദിനങ്ങളാണ് മെയ് 13 മുതല് 16 വരെ സംഘടിപ്പിക്കുന്നത്.
80 മില്യണ് ഉല്പ്പന്നങ്ങളാണ് ബിഗ് ഷോപ്പിങ് ഡേയിസിന്റെ ഭാഗമായി ഫ്ലിപ്പികാര്ട്ട് വില്പ്പനയ്ക്കെത്തിച്ചിരിക്കുന്നത്. മെബൈല് ഫോണുകള്, ലാപ്പ്ടോപ്പ്, ടിവികള്, മറ്റ് ഗാഡ്ജറ്റുകള് തുടങ്ങിയവ വില്പ്പന ശേഖരത്തില് ഉള്പ്പെടുന്നു.
ബിഗ് ഷോപ്പിങ് ഡേയുടെ ഓഫറുകള്ക്ക് പുറമേ എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് കാര്ഡ് ഉപയോഗിക്കുന്നവര്ക്ക് 10 ശതമാനം ഡിസ്ക്കൗണ്ടും ലഭ്യമാണ്. ഫാഷന് ആക്സസറിസും, വീട്ടുപകരണങ്ങളും വില്പ്പനയ്ക്കെത്തിച്ചവയിലുണ്ട്. വ്യത്യസ്ത ഇഎംഐ ഓഫറുകളും ഫ്ലിപ്പ്കാര്ട്ടെരുക്കിയിട്ടുണ്ട്. വില്പ്പനക്ക് പതിവില്ക്കവിഞ്ഞ പ്രതികരണമാണ് ആദ്യമണിക്കൂറില് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.
